ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു..? മോഡിയുടെ ഈ ചോദ്യത്തിന് വൈറലായി യുവാവിന്റെ 22 ഉത്തരങ്ങള്‍
സൂറത്ത്: വാക് പോരുകള്‍ അവസാനിക്കുന്നു, ഗുജറാത്തിലെ ജനങ്ങള്‍ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചരണ പോരുകളില്‍ നിറഞ്ഞാടിയപ്പോള്‍ പ്രധാനമന്ത്രിയും ഒട്ടും പിന്നോട്ട് പോയില്ല. അദ്ദേഹം ഡല്‍ഹിയില്‍ നിന്നും മെനക്കെട്ട് ഗുജറാത്തില്‍ എത്തുകയും ജന്മനാട്ടിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും റാലികളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രചരണ പ്രസംഗത്തിനിടയില്‍ മോഡി കോണ്‍ഗ്രസിന് നേരെ എറിഞ്ഞ ചോദ്യത്തിന് ഒരാള്‍ ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന 22 മറുപടികളാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു’ എന്ന ചോദ്യത്തിന് 22 ഉത്തരങ്ങളുടെ ഒരു ചെറിയ പട്ടിക ഇങ്ങിനെ പോകുന്നു എന്ന തലക്കെട്ടില്‍ ഈ വാര്‍ത്തയുടെ ചിത്രത്തിനൊപ്പമാണ് ദേവ്ദന്‍ ചൗധരി എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
1. പണ നിയന്ത്രണത്തിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തില്ലേ. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കൂടുതല്‍ തകര്‍ച്ചയ്ക്ക് വഴിവെച്ചില്ലേ.
2. ധ്രുവീകരണം വഴി ഇന്ത്യയുടെ പുരാതനമായ ബഹുസംസ്‌ക്കാര പാരമ്പര്യത്തെ തകര്‍ത്തു. മതപരമായിട്ടു മാത്രമായിരുന്നില്ല അത്. പ്രാദേശികവും ഭാഷാപരവും സാംസ്‌ക്കാരിക പരവുമായിരുന്നു.
3. സനാതന ധര്‍മ്മത്തിന് ഊന്നലുള്ള ഹൈന്ദവിക അടിസ്ഥാന പ്രമാണങ്ങളിലേക്ക് സവര്‍ക്കറിന്റെ ഹിന്ദുയിസമെന്ന ഫാസിസ്റ്റ് ഹിന്ദുത്വത്തെ പ്രതിഷ്ഠിച്ച് നശിപ്പിച്ചില്ലേ.
4. നിങ്ങളുടെ നയങ്ങളും പ്രവര്‍ത്തികളും ഉള്‍പ്പെടുത്തിയുള്ള വ്യാജ ദേശീയത തുടരുന്നതിലൂടെ ഇന്ത്യയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയല്ലേ.
5. സര്‍ക്കാരായിട്ട് ഇരിക്കാന്‍ വേണ്ടി (ഇന്ത്യയായിട്ടല്ല) ഹിന്ദുത്വ ശക്തികളുടെയും കോര്‍പ്പറേറ്റുകളുടേയും പ്രത്യേകിച്ച് സയണിസ്റ്റ് ആഗോളാ ബാങ്കിന്റെ വിദേശ താല്‍പ്പര്യങ്ങളുടെ മിത്രമായി മാറിയില്ല.
6. തെറ്റായ വാഗ്ദാനങ്ങളും വ്യാജവും പ്രചരിപ്പിക്കാന്‍ വേണ്ടി ചാനലുകളെ ദിനംപ്രതി ഉപയോഗിച്ചു.
7. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ലംഘിക്കാന്‍വേണ്ടി പൗരോഹിത്യ സൈനീക ദേശീയതയും സ്വകാര്യസ്വാതന്ത്ര്യവിരുദ്ധതയും അവതരിപ്പിച്ചിച്ചു.
8. ജനാധിപത്യത്തിന്റെ തൂണുകള്‍ തകര്‍ക്കാന്‍ വേണ്ടി സത്യവും നീതിയും തേടുന്ന മാധ്യമ സ്ഥാപനങ്ങളുടെ പല്ലും നഖവും ഇല്ലാതാക്കി.
9. ജനങ്ങളെയും അവരുടെ വൈവിദ്ധ്യ ശബ്ദങ്ങളെയും കേള്‍ക്കാതിരിക്കാന്‍ വേണ്ടി അടിച്ചമര്‍ത്തലും വിരട്ടലും പരീക്ഷിച്ചു.
10. ബുദ്ധിജീവികളെ എതിര്‍ക്കാന്‍ വേണ്ടി വിജ്ഞാനികളെ വെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
11. അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭീന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞ എല്ലാ മാര്‍ഗ്ഗവും സ്വീകരിച്ചു.
12. എല്ലാ മാനവവികസന പട്ടികകളും 2014 ന് ശേഷം താഴോട്ടാക്കി.
13. സര്‍ക്കാരിന്റെ യഥാര്‍ത്ഥ നയങ്ങളെല്ലാം എതിര്‍ ദിശയിലേക്ക നീങ്ങുമ്പോള്‍ വ്യാജ സദാചാര നാടകവും അഴിമതി വിരുദ്ധതയും പ്രദര്‍ശിപ്പിച്ചു.
14. അനേകം ചോദ്യങ്ങളുമായി ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി അധികാരത്തില്‍ വന്ന ശേഷം ഒരു തവണ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയില്ലല്ലോ.
15. പബ്ലിക് റിലേഷനിലും പബ്ലിസിറ്റിയിലും പരിപാടികളിലും പ്രചരണങ്ങളിലുമായിരുന്നു ശ്രദ്ധിച്ചത്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലായിരുന്നില്ല.
16. ഇന്ത്യയുടെ പരമ്പരാഗത ചേരിചേരാ നയങ്ങളെ തകര്‍ത്തില്ലേ.
17. അഹങ്കാരം, വെറുപ്പ്, അത്യാഗ്രഹം എന്നിവയെ കുത്തിപ്പൊക്കാന്‍. നാടകീയവും കാര്യം നേടാന്‍ വേണ്ടിയുള്ളതുമായ കൃത്രിമ പ്രസംഗങ്ങള്‍ നടത്തി.
18. എല്ലായ്‌പ്പോഴും പരിപാലനത്തിന് യാതൊരു കഴിവുമില്ലാത്ത പാദസേവകര്‍ക്ക് ഇടയിലായിരുന്നില്ലേ.
19. ഗൗരവതരമായ ആശയങ്ങള്‍ ഒഴിയാബാധയാകുമ്പോള്‍ അതിലെ മുന്‍ഗണനകള്‍ കണ്ടെത്തുന്നതിലും നടപ്പിലാക്കുന്നതിലും പരാജയപ്പെടുകയല്ലേ.
20. വികസനത്തിന്റെ അര്‍ത്ഥം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ സാമൂഹ്യനീതിയെ അവഗണിച്ചു.
21. പാശ്ചാത്യരാജ്യങ്ങള്‍ പുറന്തള്ളിയ പൊള്ളയായ സാമ്പത്തിക നയങ്ങള്‍ മഹത്തരമാക്കി ദരിദ്രരിലും മദ്ധ്യവര്‍ഗ്ഗങ്ങളിലും അടിച്ചേല്‍പ്പിക്കുന്നു.
22. ജനങ്ങളുടെ മതവിശ്വാസത്തെയും സര്‍ക്കാരിന് മേലുള്ള വിശ്വാസത്തെയും വിഷം പുരണ്ട പുരോഗമനവാദവും ഹിന്ദുത്വവും കൊണ്ട് തകര്‍ത്ത് ഇന്ത്യയ്‌ക്കെതിരേ ഘോരയുദ്ധം നടത്തുകയല്ലേ.
താന്‍ ഇതിന് അര്‍ഹനാണോ എന്ന് സ്വയം ചോദിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പ്രചരണത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ‘താഴേക്കിടയിലുള്ളവന്‍’ എന്ന ആക്ഷേപത്തെയാണ് മോഡി പ്രചരണത്തില്‍ ആയുധമാക്കിയത് ഇതിന് പിന്നാലെയായിരുന്നു ‘താന്‍ ഇത്ര തരംതാഴ്ത്തലിന് അര്‍ഹനാണോ? ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു’ എന്ന പ്രധാനമന്ത്രിയുടെ ചോദ്യം വന്നത്.
Comments
Post a Comment