ഗ്രീൻലൻഡ് സ്രാവുകൾ
:ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകൾ : -
നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളവ.
ഗ്രീൻലൻഡ് സമുദ്രത്തിൻെറ ആഴങ്ങളിൽ 400-ഓളം വർഷത്തെ ഓർമ്മകളും പേറി ജീവിക്കുന്ന ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകളാണ് നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള ജീവികൾ. ഗ്രീൻലൻഡ് സ്രാവുകളുടെ ആയുസ്സിൻെറ രഹസ്യം കണ്ടെത്താനായി ആർട്ടിക്-അറ്റ്ലാൻറിക് സമുദ്രത്തിൽ മാത്രം കാണപ്പെടുന്ന ഇവയുടെ പിറകെയാണ് ഗവേഷകരിപ്പോൾ. ഗ്രേ സ്രാവുകളുടെ ആയുർദൈർഘ്യത്തിനു സഹായിക്കുന്ന വിശിഷ്ട ജീനുകൾ മാപ്പിങ് നടത്തി കണ്ടെത്താനുള്ള ജനിതക പഠനത്തിൽ ആർട്ടിക് യൂണിവേഴ്സിറ്റി ഓഫ് നോർവേയിലെ വിദഗ്ധർ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇതിൻെറ ഭാഗമായി കടലിൻെറ അടിത്തട്ടിൽ കണ്ടെത്തിയ സ്രാവുകളുടെ ചിറകിൻെറ വളരെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ജനിതക സാമ്പിളുകളും ശേഖരിച്ചു. ഇവയെ പിന്നീട് പിന്തുടർന്ന് കണ്ടെത്താനായി ടാഗ് ചെയ്താണ് വിട്ടിരിക്കുന്നത്.
ഏകദേശം 100 ഗ്രീൻലൻഡ് സ്രാവുകളിൽ നിന്നും ശേഖരിച്ച DNA-കളിൽ നിന്നും ഒരു ജീനോം ഗവേഷകർ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. (ജനിതക പദാര്‍ത്ഥമായ DNA-യുടെ ആകെ തുകയാണ് ജീനോം) ഡെന്മാർക്ക്, ഗ്രീൻലൻഡ്, US, ചൈന എന്നിവിടങ്ങളിലെ ഗവേഷകർ പങ്കാളികളായ ഈ ഉദ്യമത്തിലെ അടുത്ത ലക്ഷ്യം വിശിഷ്ട ജീനിനെ വേർതിരിച്ചെടുക്കുക എന്നതാണ്. സ്രാവുകളിലെ മറ്റ് സ്പീഷീസുകളെ അപേക്ഷിച്ചും, നട്ടെല്ലുള്ള ജീവികളിൽ തന്നെയും ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ളത് എന്നതാണ് ഗ്രീൻലൻഡ് സ്രാവുകളെ വ്യത്യസ്തമാക്കുന്ന ഘടകം. ഇവയുടെ ആയുസ്സിൻെറ രഹസ്യമായ ദീർഘായുസ്സ് നൽകുന്ന ജീനുകളെ കണ്ടെത്തിയാൽ എന്തുകൊണ്ടാണ് നട്ടെല്ലുള്ള മറ്റു ജീവികളുടെ ആയുസ്സ് കുറഞ്ഞിരിക്കുന്നതെന്നു മനസിലാക്കാനാകും. മനുഷ്യൻേറതുൾപ്പെടെ മരണത്തെ നിശ്ചയിക്കുന്ന ഈ സുപ്രധാന ഘടകം എന്താണെന്നും അതുവഴി തിരിച്ചറിയാം.
ആയുസ്സ് മാത്രമല്ല, സ്രാവുകളുടെ സ്വഭാവവും പഠിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. 400 വർഷം ജീവിക്കുന്നതിനാൽ ഇവ കടലിൽ ഏറെദൂരം സഞ്ചരിച്ചിട്ടുമുണ്ടാകും. അത്തരത്തിൽ സഞ്ചാരം നടത്തുന്നുണ്ടെന്നതിൻെറ
പ്രകൃതിയിലുള്ള മനുഷ്യൻെറ ധിക്കാരപരമായ കടന്നു കയറ്റങ്ങൾ എന്നു മുതലാണ് കടലിനെ ദുഷിപ്പിച്ചതെന്നു മനസിലാക്കാൻ ഈ സ്രാവുകളുടെ ശരീരകലകളും, എല്ലുകളും, ജനിതക ഡേറ്റയും പഠിക്കുന്നതിലൂടെ സാധിക്കും. എന്നു മുതലാണ് കാലാവസ്ഥാ മാറ്റങ്ങൾ സമുദ്രത്തെ ബാധിച്ചു തുടങ്ങിയത് എന്നും, എങ്ങനെയാണ് വ്യാവസായിക മലിനീകരണത്തിൻെറ ഫലമായുള്ള വിവിധ രാസവസ്തുക്കൾ കടലിൽ കലർന്നു തുടങ്ങിയത് എന്നും മനസ്സിലാക്കാൻ ഈ പഠനം ഉപകരിക്കും.
വിഷലിപ്തമായ രാസവസ്തു അടങ്ങിയിട്ടുള്ളതിനാൽ ഗ്രേ സ്രാവുകളുടെ മാംസം ഭക്ഷ്യയോഗ്യമല്ല എന്നത് മറ്റു സ്രാവുകളെ അപേക്ഷിച്ച് ഇവയുടെ ആയുസ്സ് കൂടാൻ കാരണമായിട്ടുണ്ട്. അറ്റ്ലാൻറിക് സമുദ്രത്തിൽ കാനഡ മുതൽ നോർവേ വരെയുള്ള ഭാഗത്ത് കൂടുതലായി കാണപ്പെടുന്ന ഗ്രേ സ്രാവുകളുടെ കൃത്യമായ എണ്ണം സംബന്ധിച്ചും കണക്കെടുപ്പ് നടത്താനൊരുങ്ങുകയാണ് ഗവേഷകർ.
സൂചനയായി ആയിരക്കണക്കിനു കിലോമീറ്ററുകൾ മാറിയുള്ള സമുദ്രജീവികളുടെ ജനിതക സ്വഭാവം ഗ്രീൻലൻഡ് സ്രാവുകളുടെ DNA-യിലും തിരിച്ചറിയാനായിട്ടുണ്ട്. എന്നാൽ ഇവ ഇണചേരുന്നതും, പ്രത്യുൽപാദനം നടത്തുന്നതും എവിടെയാണെന്ന കാര്യത്തിൽ ഗവേഷകർക്ക് ഇപ്പോഴും കൃത്യമായൊരു ഉത്തരമില്ല. സമുദ്രത്തിൻെറ ആഴങ്ങളിൽ അധികമാർക്കും എത്തിപ്പെടാനാകാത്ത ഇടുങ്ങിയ ഇടങ്ങളിലായിരിക്കാം പ്രത്യുൽപാദന പ്രക്രിയ നടക്കുന്നതെന്ന് വെറും നിഗമനം മാത്രമായി അവശേഷിക്കുന്നു.
നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളവ.
ഗ്രീൻലൻഡ് സമുദ്രത്തിൻെറ ആഴങ്ങളിൽ 400-ഓളം വർഷത്തെ ഓർമ്മകളും പേറി ജീവിക്കുന്ന ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകളാണ് നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള ജീവികൾ. ഗ്രീൻലൻഡ് സ്രാവുകളുടെ ആയുസ്സിൻെറ രഹസ്യം കണ്ടെത്താനായി ആർട്ടിക്-അറ്റ്ലാൻറിക് സമുദ്രത്തിൽ മാത്രം കാണപ്പെടുന്ന ഇവയുടെ പിറകെയാണ് ഗവേഷകരിപ്പോൾ. ഗ്രേ സ്രാവുകളുടെ ആയുർദൈർഘ്യത്തിനു സഹായിക്കുന്ന വിശിഷ്ട ജീനുകൾ മാപ്പിങ് നടത്തി കണ്ടെത്താനുള്ള ജനിതക പഠനത്തിൽ ആർട്ടിക് യൂണിവേഴ്സിറ്റി ഓഫ് നോർവേയിലെ വിദഗ്ധർ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇതിൻെറ ഭാഗമായി കടലിൻെറ അടിത്തട്ടിൽ കണ്ടെത്തിയ സ്രാവുകളുടെ ചിറകിൻെറ വളരെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ജനിതക സാമ്പിളുകളും ശേഖരിച്ചു. ഇവയെ പിന്നീട് പിന്തുടർന്ന് കണ്ടെത്താനായി ടാഗ് ചെയ്താണ് വിട്ടിരിക്കുന്നത്.
ഏകദേശം 100 ഗ്രീൻലൻഡ് സ്രാവുകളിൽ നിന്നും ശേഖരിച്ച DNA-കളിൽ നിന്നും ഒരു ജീനോം ഗവേഷകർ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. (ജനിതക പദാര്‍ത്ഥമായ DNA-യുടെ ആകെ തുകയാണ് ജീനോം) ഡെന്മാർക്ക്, ഗ്രീൻലൻഡ്, US, ചൈന എന്നിവിടങ്ങളിലെ ഗവേഷകർ പങ്കാളികളായ ഈ ഉദ്യമത്തിലെ അടുത്ത ലക്ഷ്യം വിശിഷ്ട ജീനിനെ വേർതിരിച്ചെടുക്കുക എന്നതാണ്. സ്രാവുകളിലെ മറ്റ് സ്പീഷീസുകളെ അപേക്ഷിച്ചും, നട്ടെല്ലുള്ള ജീവികളിൽ തന്നെയും ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ളത് എന്നതാണ് ഗ്രീൻലൻഡ് സ്രാവുകളെ വ്യത്യസ്തമാക്കുന്ന ഘടകം. ഇവയുടെ ആയുസ്സിൻെറ രഹസ്യമായ ദീർഘായുസ്സ് നൽകുന്ന ജീനുകളെ കണ്ടെത്തിയാൽ എന്തുകൊണ്ടാണ് നട്ടെല്ലുള്ള മറ്റു ജീവികളുടെ ആയുസ്സ് കുറഞ്ഞിരിക്കുന്നതെന്നു മനസിലാക്കാനാകും. മനുഷ്യൻേറതുൾപ്പെടെ മരണത്തെ നിശ്ചയിക്കുന്ന ഈ സുപ്രധാന ഘടകം എന്താണെന്നും അതുവഴി തിരിച്ചറിയാം.
ആയുസ്സ് മാത്രമല്ല, സ്രാവുകളുടെ സ്വഭാവവും പഠിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. 400 വർഷം ജീവിക്കുന്നതിനാൽ ഇവ കടലിൽ ഏറെദൂരം സഞ്ചരിച്ചിട്ടുമുണ്ടാകും. അത്തരത്തിൽ സഞ്ചാരം നടത്തുന്നുണ്ടെന്നതിൻെറ
പ്രകൃതിയിലുള്ള മനുഷ്യൻെറ ധിക്കാരപരമായ കടന്നു കയറ്റങ്ങൾ എന്നു മുതലാണ് കടലിനെ ദുഷിപ്പിച്ചതെന്നു മനസിലാക്കാൻ ഈ സ്രാവുകളുടെ ശരീരകലകളും, എല്ലുകളും, ജനിതക ഡേറ്റയും പഠിക്കുന്നതിലൂടെ സാധിക്കും. എന്നു മുതലാണ് കാലാവസ്ഥാ മാറ്റങ്ങൾ സമുദ്രത്തെ ബാധിച്ചു തുടങ്ങിയത് എന്നും, എങ്ങനെയാണ് വ്യാവസായിക മലിനീകരണത്തിൻെറ ഫലമായുള്ള വിവിധ രാസവസ്തുക്കൾ കടലിൽ കലർന്നു തുടങ്ങിയത് എന്നും മനസ്സിലാക്കാൻ ഈ പഠനം ഉപകരിക്കും.
വിഷലിപ്തമായ രാസവസ്തു അടങ്ങിയിട്ടുള്ളതിനാൽ ഗ്രേ സ്രാവുകളുടെ മാംസം ഭക്ഷ്യയോഗ്യമല്ല എന്നത് മറ്റു സ്രാവുകളെ അപേക്ഷിച്ച് ഇവയുടെ ആയുസ്സ് കൂടാൻ കാരണമായിട്ടുണ്ട്. അറ്റ്ലാൻറിക് സമുദ്രത്തിൽ കാനഡ മുതൽ നോർവേ വരെയുള്ള ഭാഗത്ത് കൂടുതലായി കാണപ്പെടുന്ന ഗ്രേ സ്രാവുകളുടെ കൃത്യമായ എണ്ണം സംബന്ധിച്ചും കണക്കെടുപ്പ് നടത്താനൊരുങ്ങുകയാണ് ഗവേഷകർ.
Comments
Post a Comment