മത്തൻ കൃഷിക്ക് എന്തൊക്കെയാണ് പരിചരണങ്ങൾ നൽകേണ്ടത്

മത്തൻ കൃഷി ചെയ്യേണ്ടതെങ്ങനെ?
കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ് കൃഷിചെയ്യേണ്ടത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ വിതയ്ക്കാം. ഇതല്ലെങ്കിൽ വിത്തുകൾ പാകി തൈകൾ മുളപ്പിച്ചും മാറ്റി നടാവുന്നതാണ്. വിത്തുകൾ നടുന്നതിന് മുമ്പ് ആറു മണിക്കൂർ വെള്ളത്തിൽ മുക്കി വക്കുന്നത് നല്ലതാണ്. കുഴികളിൽ പച്ചില വളമോ ചാണകമോ
മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ വരെ നടാൻ സാധിക്കും. വിത്ത് മുളച്ചു വന്നതിനു ശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതു മാറ്റണം. മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. നടുമ്പോൾ നല്ല രീതിയിൽ വളം നൽകണം. ഉണങ്ങിയ ചാണകം, ആട്ടിൻ കാഷ്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി
പൊടിച്ച കരിയില, വേപ്പിൻ പിണ്ണാക്ക് ഇവ ഉപയോഗിക്കം. അമ്പിളി, സരസ്, അർക്കാ സൂര്യമുഖി, അർക്ക ചന്ദ്രൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മത്തൻ ഇനങ്ങൾ. അമ്പിളിയാണ് കൂട്ടത്തിൽ ഏറ്റവും മികച്ചത്. വലിയ കായകൾ ഉണ്ടാകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.

എന്തൊക്കെയാണ് മറ്റു പരിചരണങ്ങൾ
മത്തൻ പൂവിട്ടു തുടങ്ങുമ്പോൾ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) തടത്തിൽ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ ഇട്ടാൽ ഉറുമ്പ്
കൊണ്ടുപോകും. അതൊഴിവാക്കാൻ രണ്ട് മൂന്ന് ദിവസം വെള്ളത്തിൽ ഇട്ടുവച്ച ശേഷം ചുവട്ടിൽ നിക്ഷേപിച്ചാൽ മതി. ഇടയ്ക്കിടെ മത്തന്റെ നാമ്പ് നുള്ളി വിടുന്നത് കൂടുതൽ തണ്ടുകൾ ഉണ്ടാകാൻ സഹായിക്കും. കൂടുതൽ വളർച്ചയുമുണ്ടാകും. മത്തനെ ആക്രമിക്കുന്ന പ്രധാന അക്രമി കായീച്ച ആണ്. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തൻ കായകൾ സംരക്ഷിക്കാം.

Comments

Popular posts from this blog

moving rocks.....ചലിക്കുന്ന പാറകുട്ടങള്‍...

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍

ഉറക്കത്തിൽ നിങ്ങള്ക്ക് സംഭവിക്കുന്നത്