വിയറ്റ്നാം യുദ്ധം

കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1 959 മുതൽ ഏപ്രിൽ 30, 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. രണ്ടാം ഇൻഡോചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ അമേരിക്കൻ യുദ്ധം എന്ന പേരിലും ഇത് അറിയപ്പെടുന്നു. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.
തെക്കൻ വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിച്ച വിയറ്റ്കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യം ഈ പ്രദേശത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളോടെ ഗറില്ലാ മുറയിൽ പോരാടി. വൻ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പരമ്പരാഗത രീതിയിലുള്ള യുദ്ധരീതിയാണ് വടക്കൻ വിയറ്റ്നാം സ്വീകരിച്ചത്. വ്യോമസേനാ മേധാവിത്വവും വൻ ആയുധശേഖരവും പ്രയോജനപ്പെടുത്തി തെക്കൻ വിയറ്റ്നാമും അമേരിക്കയും കണ്ടെത്തി നശിപ്പിക്കൽ രീതിയിൽ (search-and-destroy) ആക്രമണങ്ങൾ നടത്തി.
ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. 1960-കളുടെ ആദ്യ ഘട്ടത്തിൽ യുദ്ധോപദേശ പദ്ധതികളായി ആരംഭിച്ച ഈ ഇടപെടൽ 1965 മുതൽ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂർണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കൻ സൈന്യവും യുദ്ധത്തിൽനിന്ന് പിൻവാങ്ങുകയും, 1975-ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.
ഈ യുദ്ധവും യു.എസ്. ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടതും അമേരിക്കൻ
രാഷ്ട്രീയ, സാംസ്കാരിക, വിദേശ ബന്ധ മേഖലകളിൽ വൻ സ്വാധീനം ചെലുത്തി. യുദ്ധം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം അമേരിക്കൻ ജനതയിൽ കാര്യമായ വിഭാഗീയതക്ക് കാരണമായി. യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയർന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാൽപത് ലക്ഷം വിയറ്റ്നാംകാരും 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ മരണപ്പെട്ടു.

Comments

Popular posts from this blog

moving rocks.....ചലിക്കുന്ന പാറകുട്ടങള്‍...

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍

ഉറക്കത്തിൽ നിങ്ങള്ക്ക് സംഭവിക്കുന്നത്