എ കെ 47 ന്റെ കഥ!

റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന കലോനിഷ്‌കോവിന് 1941ല്‍ നാസികള്‍ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ മാരകമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളുകളില്‍ അന്നോളം നിര്‍മിച്ചവയില്‍ വെച്ച് ഏറ്റവും മികച്ച തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത കലോനിഷ്‌കോവിനെ വേട്ടയാടി. കലാനിഷ്‌ക്കോവ് വെറുമൊരു പട്ടാളക്കാരന്‍ മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, എഴുത്തുകാരന്‍, ആയുധ രൂപകര്‍ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു.
ചെളിയും മഞ്ഞും ഉള്ളിടത്തും ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കണം എന്നദ്ദേഹം ഉറപ്പിച്ചു. രണ്ട് വര്‍ഷത്തെ പരിശ്രമത്തിന് ഒടുവില്‍ കലോനിഷ്‌കോവും സംഘവും തങ്ങളുടെ പുതിയ റൈഫിള്‍ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവര്‍ത്തക തോക്കായിരുന്നു അത്. ആ തോക്കാണ് പിന്നീട് തോക്കുകളുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ട സാക്ഷാൽ A K 47.അവ്‌റ്റോമാറ്റ് കലാനിഷ്‌ക്കോവാ എന്ന റഷ്യന്‍ പേരിന്റെ ചുരുക്കെഴുത്താണ് എകെ-47.
കഠിനമായ പ്രയത്നത്തിലൂടെ കണ്ടെത്തിയ തന്റെ റിഫൈലിന് അർഹിച്ച അംഗീകാരമോ അഭിനന്ദനമോ ലഭിച്ചില്ല എന്ന് മാത്രമല്ല വിശ്വസനീയമായ മാതൃകയല്ലയെന്നു പറഞ്ഞ മേലുദ്യോഗസ്ഥര്‍ ആ കണ്ടുപിടുത്തം തള്ളി. എന്നിരുന്നാലും ഈയൊരു പരീക്ഷണം ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതോടെ കലാനിഷ്‌ക്കോവിനെ ചെറിയ ആയുധങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ഗ്രൂപ്പില്‍ നിയമിച്ചു. അങ്ങനെ ആ ഗ്രൂപ്പിലെ മറ്റ് എഞ്ചിനിയര്‍മാരോടൊപ്പം ചേര്‍ന്ന് ഒടുവില്‍ കലാനിഷ്‌ക്കോവ് ഐതിഹാസികമായ എകെ-47 എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നാലെ എകെ കുടുംബത്തിലെ മറ്റു തോക്കുകളായ എകെ-56, എകെ-74, എകെ-101 തുടങ്ങിയ കണ്ടെത്തലിനും കലാനിഷ്‌ക്കോവി്‌ന്റെ തലച്ചോര്‍ പ്രവര്‍ത്തിച്ചു. 150ല്‍ പരം തോക്കുകളാണ് ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതകാലത്ത് വികസിപ്പിച്ചെടുത്തത്. എകെ-47 സോവിയറ്റ് സൈന്യം ഉപയോഗിച്ചു തുടങ്ങിയത് 1947 മുതലാണ്. അതിന്റെ സ്മരണയ്ക്കായാണാണ് എകെയുടെ കൂടെ 47 കൂട്ടിച്ചേര്‍ത്തത്.
കൊച്ചുകുട്ടികൾക്കുപോലും ഇന്ന് എകെ-47 എന്താണെന്നറിയാം സത്യത്തിൽ തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു തോക്കാണ് പലർക്കും എകെ-47. പ്രഹരശേഷി കൂടിയ തോക്കുകള്‍ കാലത്തിനനുസരിച്ച് മാറിവന്നെങ്കിലും ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും എകെ-47 പ്രൗഢി
ലക്ഷ്യത്തിലേക്ക് ഇടതടവില്ലാതെ വെടിയുതിർക്കാൻ കഴിവുള്ള യന്ത്രത്തോക്ക് അതുവരെ സൈനീകര്‍ക്ക് അന്യമായിരുന്നുവെന്നു പറയാം. എക്കാലത്തെയും ഫലപ്രദമായ റൈഫിള്‍ എന്നു പോലും പല സൈനികരും എകെ-47നെ വിശേഷിപ്പിക്കുന്നുണ്ട്. എകെ-47ന്റെ വകഭേദങ്ങള്‍ പലതും കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി. 100 വ്യത്യസ്ഥയിനം തോക്ക് നിരത്തിവച്ചിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ 99 ശതമാനം സൈനികരും തിരഞ്ഞെടുക്കുക എകെ-47നായിരിക്കും എന്നതാണ് ഇവന്റെ മേന്മ . ഈ വിശ്വസ്തനായ തോക്കിനെ ലോകത്തിനു സമ്മാനിച്ച കലാനിഷ്‌ക്കോവ് 2013ല്‍ ഇഹലോകവാസം വെടിഞ്ഞു. കാലത്തിനും സാങ്കേതിക വിദ്യക്കും കവച്ചുവയ്ക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ സൃഷ്ട്ടി ലോകത്തിന് നൽകികൊണ്ട്.
1938ല്‍ നിര്‍ബന്ധിതസേവനത്തിനു നിയോഗിക്കപ്പെട്ടതോടെയാണ് കലാനിഷ്‌ക്കോവ് സൈനീക ജീവിതം തുടങ്ങുന്നത്. മെക്കാനിക്ക് എന്ന നിലയില്‍ പ്രാഗൽഭ്യം പ്രകടമാക്കിയ കലാനിഷ്‌ക്കോവിന് സൈന്യത്തില്‍ ടാങ്ക് കമാന്‍ഡര്‍ എന്ന ജോലിയായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ 1941ല്‍ നാസികള്‍ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിന് മാരകമായി പരിക്കേൽക്കുന്നതും തുടർന്നുള്ള വിശ്രമകാലം ലോകത്തിലെ ഏറ്റവും മികച്ച റൈഫിൾ വികസിപ്പിച്ചെടുക്കാനുള്ള ചിന്തക്ക് കാരണമായതും.1941 മുതല്‍ 1942 വരെ നടന്ന കഠിനമായ പരിശ്രമത്തിന്റെ ഫലമായ കലാനിഷ്‌ക്കോവ് ഒരു റൈഫിള്‍ വികസിപ്പിച്ചെടുത്തു.

ലോകത്തിൽ ഒന്നായി തന്നെ നിലനിൽക്കുന്നു . കൃത്യതയാണ് എകെ-47നെ ലോകമെമ്പാടുമുള്ള സൈനീകര്‍ക്ക് പ്രിയങ്കരമാക്കിയത്. സൈനീകരുടെ മാത്രമല്ല തീവ്രവാദികളുടെയും പ്രിയം സമ്പാദിക്കുവാന്‍ എകെ-47ന് കഴിഞ്ഞു. യഥാര്‍ഥത്തില്‍ പലകാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന തോക്കുകളുടെ സംയോജനമാണ് കലാനിഷ്‌ക്കോവ് എകെ-47നിലൂടെ സാധ്യമാക്കിയത്. കാലത്തെ അതിജീവിക്കാന്‍ എകെ-47ന് ശേഷി നല്‍കിയതും ഇതൊക്കെയായിരിക്കണം. മാത്രമല്ല മറ്റു തോക്കുകളെ അപേക്ഷിച്ച് ഉത്പാദനച്ചിലവും കുറവായത് ലോകമെമ്പാടുമുള്ള സൈന്യങ്ങളിലേക്ക് എകെ-47ന്റെ ഒഴുക്കിനു കാരണമായി.

Comments

Popular posts from this blog

moving rocks.....ചലിക്കുന്ന പാറകുട്ടങള്‍...

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍

ഉറക്കത്തിൽ നിങ്ങള്ക്ക് സംഭവിക്കുന്നത്