Posts

ഗ്രീൻലൻഡ് സ്രാവുകൾ

Image
:ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകൾ : - നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളവ. ഗ്രീൻലൻഡ് സമുദ്രത്തിൻെറ ആഴങ്ങളിൽ 400-ഓളം വർഷത്തെ ഓർമ്മകളും പേറി ജീവിക്കുന്ന ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകളാണ് നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള ജീവികൾ. ഗ്രീൻലൻഡ് സ്രാവുകളുടെ ആയുസ്സിൻെറ രഹസ്യം കണ്ടെത്താനായി ആർട്ടിക്-അറ്റ്ലാൻറിക് സമുദ്രത്തിൽ മാത്രം കാണപ്പെടുന്ന ഇവയുടെ പിറകെയാണ് ഗവേഷകരിപ്പോൾ. ഗ്രേ സ്രാവുകളുടെ ആയുർദൈർഘ്യത്തിനു സഹായിക്കുന്ന വിശിഷ്ട ജീനുകൾ മാപ്പിങ് നടത്തി കണ്ടെത്താനുള്ള ജനിതക പഠനത്തിൽ ആർട്ടിക് യൂണിവേഴ്സിറ്റി ഓഫ് നോർവേയിലെ വിദഗ്ധർ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇതിൻെറ ഭാഗമായി കടലിൻെറ അടിത്തട്ടിൽ കണ്ടെത്തിയ സ്രാവുകളുടെ ചിറകിൻെറ വളരെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ജനിതക സാമ്പിളുകളും ശേഖരിച്ചു. ഇവയെ പിന്നീട് പിന്തുടർന്ന് കണ്ടെത്താനായി ടാഗ് ചെയ്താണ് വിട്ടിരിക്കുന്നത്. ഏകദേശം 100 ഗ്രീൻലൻഡ് സ്രാവുകളിൽ നിന്നും ശേഖരിച്ച DNA-കളിൽ നിന്നും ഒരു ജീനോം ഗവേഷകർ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. (ജനിതക പദാര്‍ത്ഥമായ DNA-യുടെ ആകെ തുകയാണ് ജീനോം) ഡെന്മാർക്ക്, ഗ്രീൻലൻഡ്, US,...

ഹാനിബാളിൻെറ ആനകൾ

Image
പുരാതന പാശ്ചാത്യ സേനാനായകരിൽ അഗ്രഗണ്യനായാണ് ഹാനിബാളിനെ (Hannibal Barca BCE247-181 ) വിലയിരുത്തപ്പെടുന്നത് . അക്കാലത്തെ റോമാ സാമ്രാജ്യത്തിനു വെല്ലുവിളി ഉയർത്തിയ കർത്തേജിന്റെ സർവ സൈന്യാധിപനായിരുന്നു ഹാനിബാൾ ബാർക.ഫിനീഷ്യൻ നാവികർ ഉത്തര ആഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തു സ്ഥാപിച്ച നഗരമായിരുന്നു കാർത്തേജ് .നാവിക വിദ്യയിൽ അദ്വിതീയരായിരുന്നു ഫിനീഷ്യർ .കച്ചവടത്തിലൂടെ ഫിനീഷ്യൻ നാവികർ സമ്പാദിച്ച ധനം കർത്തേജിലേക്ക് ഒഴുകിയപ്പോൾ കാർത്തേജ് സമ്പന്നമായി ബി സി ഇ മൂന്നാം ശതകത്തിൽ റോമിനെ വെല്ലുന്ന പ്രൗഢി കർത്തേജിനു കൈവന്നു . . രണ്ടു വൻശക്തികൾ ഒരേ മേഖലയിൽ നിലനിൽക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ ഉരസലുകൾ റോമും കാർത്തേജ്ഉം തമ്മിലുള്ള മഹായുദ്ധങ്ങളായി പരിണമിച്ചു .പ്യൂണിക് യുദ്ധങ്ങൾ (Punic Wars )എന്നാണ് അവ അറിയപ്പെടുന്നത് .ആനകൾ അടങ്ങുന്ന ഒരു വൻപടയുമായി ഒന്നര ദശാബ്ദമാണ് ഹാനിബാൾ റോമാ സാമ്രാജ്യത്തെ വിറപ്പിച്ചത് .ആനകളടങ്ങുന്ന വൻപടയുമായി ദുർഗമമായ ആൽപ്സ് പര്വതനിരയിലൂടെ റോമിനെ പിറകിൽനിന്നും ആക്രമിക്കാൻ ഹാനിബാൾ നടത്തിയ പടനീക്കം ഹാനിബാളിന്റെ സൈന്യത്തിലെ ആനകൾ എവിടെനിന്നാണ് വന്നത് എന്ന ചോദ്യം നൂറ്റാണ്ടുകളായി ചരിത്രകാ...

moving rocks.....ചലിക്കുന്ന പാറകുട്ടങള്‍...

Image
ഈ അടുത്ത കാലം വരെ മനുഷ്യന് പിടി തരാതിരുന്ന ഒരു രഹസ്യമുണ്ട് അതാണ് ചലിക്കുന്ന പാറകള്‍...അഥവാ യാത്ര ചെയ്യുന്ന കല്ലുകള്‍...പ്രേതഭാതയാണെന്നു ചിലരും ഏലിയന്‍ ഇടപെടലാണെന്നു മറ്റു ചിലരും തോന്നലാണെന്നു വേറെ കൂട്ടരും..പലരും പലരും പലവട്ടം ശ്രമിച്ചീട്ടും ഇതിന്റെ ചുരുളഴിഞില്ല...അമേരിക്കയിലെ ഡെത്ത് വാലിയിയിലാണ് ഇത് അരങേറുന്നത്..2014 ല്‍ ചലിക്കുന്ന പാറകളുടെ രഹസ്യം കണ്ടെത്തി... മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യോതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ്‌ പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുകുന്ന കല്ലുകൾ.അമേരിക്കയിലെ ഡെത്ത് വാലി,റൈസ്‌ട്രാക്ക് പ്ലായ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന്‌ പിന്നിലുള്ള ശക്തിയെ 2014 വരെ മനസ്സിലാക്കാനായിരുന്നില്ല. ഇതൊരു ഗവേഷണ വിഷയമായി തുടരുകയായിരുന്നു. ഒരു സംഘം ശ്രാസ്ത്രജ്ഞർ, 2014 ആഗസ്റ്റിൽ ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്‌ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളൂ. കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല്‌ വർഷങ്ങൾക്കുള്ളിലാണ്‌ രൂപാന്തരം പ്രാപിക്...

അനാക്കൊണ്ട

Image
സാഹിത്യത്തിലും സിനിമയിലും അനാക്കൊണ്ടയെ ചിത്രീകരിച്ചിരിക്കുന്നത്‌ മനുഷ്യനെ ജീവനോടെ തിന്നുന്ന ഭയാനക ജീവിയായാണ്‌. 1997ലാണ്‌ ആദ്യമായി അനക്കൊണ്ട പരമ്പരയില്‍ പെട്ട ആദ്യ ഹോളിവുഡ്‌ സിനിമ പുറത്തിറങ്ങിയത്‌. അന്നുമുതലാണ്‌ നമ്മളില്‍ ഭൂരിഭാഗവും അനാക്കൊണ്ടയെക്കുറിച്ച്‌ അറിഞ്ഞതും. ചിന്തിച്ചതും. സാഹിത്യത്തിലും അനാക്കൊണ്ടയുടെ ചിത്രീകരണം അനുവാചകന്റെ ചങ്കിടിപ്പേറ്റുന്നതാണ്‌. മാത്യാസ്‌ ബ്രാഡ്‌ലിയുടെ `അനാക്കൊണ്ടാസ'്‌ എന്ന നോവല്‍ അതിന്‌ ഒന്നാം തരം ഉദാഹരണമാണ്‌. ഹൊറേസിയോ ഓറിഗോയുടെ ചെറുകഥയായ `ദ റിട്ടേണ്‍ ഓഫ്‌ അനക്കൊണ്ട'യും വായനക്കാരനെ ഭയചകിതനാക്കുന്നതാണ്‌. പാന്വുകളുടെ ഗണത്തിലെ ഈ രാജാധിരാജനെക്കുറിച്ച്‌ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ ഇത്തരത്തിലുള്ള കേട്ടറിവും കണ്ടറിവും മാത്രമേ ഉള്ളൂ. ഇവ ഇന്ത്യയില്‍ എവിടെയും ഇല്ലായെന്നര്‍ഥം. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൃഗശാലാ അധികൃതരും മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ അധികൃതരും തമ്മില്‍ ഉണ്ടാക്കിയ അനക്കൊണ്ട കരാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ്‌. കൊളംബോയിലെ മൃഗശാലയില്‍ അധികമുള്ള അനാക്കൊണ്ടകളെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല...

വിയറ്റ്‌നാം യുദ്ധകാലത്ത് നഗ്‌നയായി ഓടേണ്ടിവന്ന പെണ്‍കുട്ടി

Image

വിയറ്റ്നാം യുദ്ധം

Image
കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1 959 മുതൽ ഏപ്രിൽ 30, 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. രണ്ടാം ഇൻഡോചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ അമേരിക്കൻ യുദ്ധം എന്ന പേരിലും ഇത് അറിയപ്പെടുന്നു. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു. തെക്കൻ വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിച്ച വിയറ്റ്കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യം ഈ പ്രദേശത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളോടെ ഗറില്ലാ മുറയിൽ പോരാടി. വൻ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പരമ്പരാഗത രീതിയിലുള്ള യുദ്ധരീതിയാണ് വടക്കൻ വിയറ്റ്നാം സ്വീകരിച്ചത്. വ്യോമസേനാ മേധാവിത്വവും വൻ ആയുധശേഖരവും പ്രയോജനപ്പെടുത്തി തെക്കൻ വിയറ്റ്നാമും അമേരിക്കയും കണ്ടെത്തി നശിപ്പിക്കൽ രീതിയിൽ (search-and-dest...

എ കെ 47 ന്റെ കഥ!

Image
റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന കലോനിഷ്‌കോവിന് 1941ല്‍ നാസികള്‍ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ മാരകമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളുകളില്‍ അന്നോളം നിര്‍മിച്ചവയില്‍ വെച്ച് ഏറ്റവും മികച്ച തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത കലോനിഷ്‌കോവിനെ വേട്ടയാടി. കലാനിഷ്‌ക്കോവ് വെറുമൊരു പട്ടാളക്കാരന്‍ മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, എഴുത്തുകാരന്‍, ആയുധ രൂപകര്‍ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു. ചെളിയും മഞ്ഞും ഉള്ളിടത്തും ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കണം എന്നദ്ദേഹം ഉറപ്പിച്ചു. രണ്ട് വര്‍ഷത്തെ പരിശ്രമത്തിന് ഒടുവില്‍ കലോനിഷ്‌കോവും സംഘവും തങ്ങളുടെ പുതിയ റൈഫിള്‍ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവര്‍ത്തക തോക്കായിരുന്നു അത്. ആ തോക്കാണ് പിന്നീട് തോക്കുകളുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ട സാക്ഷാൽ A K 47.അവ്‌റ്റോമാറ്റ് കലാനിഷ്‌ക്കോവാ എന്ന റഷ്യന്‍ പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. കഠിനമായ പ്രയത്നത്തിലൂടെ കണ്ടെത്തിയ തന്റെ റിഫൈലിന് അർഹിച്ച അംഗീകാരമോ അഭിനന്ദനമോ ലഭിച്ചില്ല എന്ന് മാത്ര...